Friday 04 June 2021 04:30 PM IST : By Vanitha Pachakam

ഇതൊരു ഹെല്‍ത്തി ജ്യൂസി റെസിപ്പി, ഓറഞ്ച് റൈസ്!

oranger

ഓറഞ്ച് റൈസ്

1. വെണ്ണ – നാലു വലിയ സ്പൂൺ

2. സവാള – ഒരു ചെറുത്, ചെറുതായി അരിഞ്ഞത്

    സെലറി – മൂന്നു തണ്ട്,  ചെറുതായി അരിഞ്ഞത് കുരുമുളക് – അര ചെറിയ സ്പൂൺ

3. ഓറഞ്ച് – ഒരു വലുത്/രണ്ടു ചെറുത്

4. തൈം – രണ്ടു തണ്ട്

5. ബസ്മതി അരി – ഒരു കപ്പ്

    ഉപ്പ് - പാകത്തിന്

6. കാരറ്റ് േ്രഗറ്റ്ചെയ്തത് – ഒരു കപ്പ്

    സവാള - ഒന്ന്,  അരിഞ്ഞത്      

 പച്ചമുളക്- മൂന്ന്, അരിഞ്ഞത്

    സെലറി – മൂന്നു തണ്ട്,  അരിഞ്ഞത്

7. വെണ്ണ – രണ്ടു ചെറിയ സ്പൂൺ

8. ബദാം - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙  ചുവടു കട്ടിയുള്ള പാനിൽ വെണ്ണ ഉരുക്കിയശേഷം ചെറുതീയിൽ രണ്ടാമത്തെ ചേരുവ വഴറ്റുക. സവാള മൃദുവാകണം.

∙  ഓറഞ്ച് തൊലി ചുരണ്ടിയ ശേഷം ഓറഞ്ച് ജ്യൂസ് പിഴിഞ്ഞ്,  അരിച്ചു,  പാകത്തിനു വെള്ളം ചേർത്ത് രണ്ടേകാൽ കപ്പാക്കുക.

∙  ഇതിൽ ഓറഞ്ച് തൊലി ചുരണ്ടിയതും തൈമും ചേർത്ത്സ സവാളക്കൂട്ടു വഴറ്റിയതിൽ ചേർത്തു തിളപ്പിക്കുക.

∙  അരി കഴുകി വാരി ഊറ്റി, ഓറഞ്ച് മിശ്രിതത്തിൽ ചേർത്തു തിളപ്പിക്കുക. അരി വേവും വരെ ഇടയ്ക്കിടെ ഇളക്കണം. അരി വെന്തു ജ്യൂസ്‌ മുഴുവൻ വലിയണം.

∙  വെണ്ണയിൽ ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയത് ചോറിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙  ബദാം വിതറി അലങ്കരിച്ചു വിളമ്പാം.