Friday 28 June 2024 03:38 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു കൊടുക്കാൻ ഒരു ഈസി ഹെൽതി സ്നാക്ക്, ഏത്തപ്പഴം നുറുക്ക്!

pazhaaaaam

ഏത്തപ്പഴം നുറുക്ക്

1.ഏത്തപ്പഴം – നാല്

2.വെള്ളം – ഒരു കപ്പ്

3.ശർക്കര – ഒന്നേകാൽ കപ്പ്

വെള്ളം – പാകത്തിന്

4.തേങ്ങ ചിരകിയത് – ഒരു കപ്പ്

5.നെയ്യ് – കാൽ കപ്പ്

6.ഏലയ്ക്ക പൊടി – കാൽ ചെറിയ സ്പൂൺ

ബദാം അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

‌∙ഏത്തപ്പഴം തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙പാനിൽ ഏത്തപ്പഴവും വെള്ളവും ചേർത്തു വേവിക്കണം.

∙ഇതിലേക്കു ശർക്കര പാകത്തിനു വെള്ളം ചേർത്ത് ഉരുക്കി അരിച്ചൊഴിച്ച് ഏത്തപ്പഴം വേവിക്കുക.

∙വെന്തു വെള്ളം വറ്റി വരുമ്പോൾ തേങ്ങ ചേർക്കണം.

∙നെയ്യ് അൽപാൽപം വീതം ചേർത്തു പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകമാകുമ്പോൾ ആറാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.