Tuesday 05 October 2021 03:46 PM IST : By സ്വന്തം ലേഖകൻ

നാലുമണി ചായയ്ക്കൊപ്പം പുതിനവട, ഈസി റെസിപ്പി!

pudinavadaaaa

പുതിനവട

1.കടലപ്പരിപ്പ് – ഒരു കപ്പ്

അരി – ഒരു വലിയ സ്പൂൺ

2.ഇഞ്ചി അരച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് അരച്ചത് – ഒരു വലിയ സ്പൂൺ

3.സവാള – ഒന്ന്, അരിഞ്ഞത്

4.മല്ലിയില – അരക്കപ്പ്, അരിഞ്ഞത്

പുതിനയില – ഒന്നരക്കപ്പ്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു മണിക്കൂർ കുതിർത്തു വയ്ക്കുക. പിന്നീട് പാകത്തിനുപ്പും ചേർത്തു വെള്ളം ചേർക്കാതെ തരുതരുപ്പായി അരയ്ക്കുക.

∙ഇതിലേക്കു രണ്ടും മൂന്നും നാലും ചേരുവകൾ ചേർത്തിളക്കി കുഴച്ചു യോജിപ്പിക്കുക.

∙യോജിപ്പിച്ച മാവ്, പരിപ്പുവടയുടെ ആകൃതിയിലാക്കി, ചൂടായ എണ്ണയിലിട്ടു പൊരിച്ചെടുക്കണം.