Tuesday 28 June 2022 01:03 PM IST : By Ammu Mathew

മഴക്കാലത്ത് ചൂടോടെ വിളമ്പാം രുചിയൂറും സൂപ്പ്, തയാറാക്കാം ക്വിക്ക് ഫിഷ് സൂപ്പ്!

fishhh

ക്വിക്ക് ഫിഷ് സൂപ്പ്

1.ഒരു കഷണം മീൻ വറുത്ത്, പിച്ചിക്കീറിയത് – കാൽ കപ്പ്

തക്കാളി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

സാലഡ് വെള്ളരിക്ക അരിഞ്ഞത് – കാൽ കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

2.ഉപ്പ് – പാകത്തിന്

3.കോൺഫ്ളവർ – ഒരു വലിയ സ്പൂൺ നിറയെ

4.മുട്ട – ഒന്ന്, അടിച്ചത്

5.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ രണ്ടരക്കപ്പ് വെള്ളവും ഉപ്പും ചേർത്ത് അടച്ചുവച്ചു തിളപ്പിക്കുക. വെള്ളരിക്ക നിറംമാറി കണ്ണാടി പോലെയാകണം.

∙കോൺഫ്ളവർ ഒരു വലിയ സ്പൂൺ വെള്ളത്തിൽ അലിയിച്ച്, സൂപ്പിൽ ചേർത്തിളക്കുക.

∙സൂപ്പ് കുറുകിത്തുടങ്ങുമ്പോൾ, മുട്ട അടിച്ചതു നൂലുപോലെ അതിലേക്ക് ഒഴിക്കുക. തുടരെയിളക്കിക്കൊണ്ടു വേണം ഒഴിക്കാൻ.

∙പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്തു ചൂടോടെ വിളമ്പുക.