Monday 21 September 2020 11:45 AM IST : By Pachakam Desk

ആരോഗ്യം പകരും റൈസ് സാലഡ്, തയാറാക്കാം ഈസിയായി

rice

റൈസ് സാലഡ്

1. ബസ്മതി അരി വേവിച്ചത് - രണ്ടു കപ്പ്

ചുവന്ന കാപ്സിക്കം, ചെറിയ ചതുരക്കഷണങ്ങളാക്കിയത് - അരക്കപ്പ്

സാലഡ് വെള്ളരിക്ക, ചെറിയ ചതുരക്കഷണങ്ങളാക്കിയത് - അരക്കപ്പ്

വോൾനട്ട് നുറുക്കിയത് - അരക്കപ്പ്

ഗോൾഡൻ ഉണക്കമുന്തിരി - കാൽ കപ്പ്

രാമതുളസിയില കീറിയത് - ഒരു വലിയ സ്പൂൺ

പുതിനയില അരിഞ്ഞത് - ഒരു വലിയ സ്പൂൺ

2. ഉപ്പ് - പാകത്തിന്

കുരുമുളകു ചതച്ചത് - അര െചറിയ സ്പൂൺ

ഒലിവ് ഓയിൽ - നാലു െചറിയ സ്പൂൺ

നാരങ്ങാനീര് - ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ േചരുവ യോജിപ്പിക്കുക. രണ്ടാമത്തെ േചരുവ മറ്റൊരു ബൗളിൽ യോജിപ്പിക്കണം. ഇതാണ് ഡ്രസ്സിങ്. ഡ്രസ്സിങ് സാലഡിനു മുകളില്‍ ഒഴിച്ച് മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ വിളമ്പാനുള്ള പാത്രത്തിലാക്കി തണുപ്പിച്ചു വിളമ്പുക.