ചൗവ്വരി വട
1.ചവ്വരി – ഒരു കപ്പ്
2.വെള്ളം – എട്ടു കപ്പ്
3.ഉരുളക്കിഴങ്ങ് – ഒന്ന്, പുഴുങ്ങി പൊടിച്ചത്
റൊട്ടിക്കഷണം – ഒന്ന്, വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം, പൊടിയായി അരിഞ്ഞത്
മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
ജീരകം – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തന്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ചൗവ്വരി നന്നായി കഴുകി പൊടി കളഞ്ഞു വെള്ളം ഊറ്റിക്കളയുക.
∙എട്ടു കപ്പ് വെള്ളം തിളപ്പിച്ചു ചൗവ്വരി ചേർത്ത് ഏകദേശം 10 മിനിറ്റ് വേവിച്ചശേഷം വാങ്ങി ഊറ്റുക.
∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ചെറിയ വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയിൽ ഇളംചുവപ്പു നിറത്തിൽ വറുത്തു കോരണം. ചൂടോടെ വിളമ്പാം.