Friday 26 July 2024 12:41 PM IST : By സ്വന്തം ലേഖകൻ

കുട്ടിപ്പട്ടാളത്തിന് കൊടുക്കൂ ഹെൽതി സ്നാക്, തയാറാക്കാം സോൾട്ടഡ് കാരമൽ ബൈറ്റ്‌സ്!

salted caramel

സോൾട്ടഡ് കാരമൽ ബൈറ്റ്‌സ്

1.ഈന്തപ്പഴം – 120 ഗ്രാം

2.റോസ്‌റ്റ് ചെയ്ത കശുവണ്ടിപ്പരിപ്പ്, ഉപ്പുള്ളത് – 100 ഗ്രാം

3.‍ഡ‍ാർക്ക് ചോക്‌ലെറ്റ് ഉരുക്കിയത് - പാകത്തിന് (ആവശ്യമെങ്കിൽ)

തയാറാക്കുന്ന വിധം

∙ഈന്തപ്പഴം കുരുകളഞ്ഞ് വയ്ക്കണം.

∙മിക്സിയുടെ ജാറിൽ ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പും ചേർത്തി തരുതരുപ്പായി അരയ്ക്കണം.

∙ഇത് ഇഷ്ടമുള്ള ആകൃതിയിലാക്കി ചോക്‌ലെറ്റ് ഉരുക്കിയതിൽ പൊതിഞ്ഞ് കഴിക്കാം.

∙വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചാൽ പത്തു ദിവസം വരെ സൂക്ഷിക്കാം.