Friday 17 June 2022 03:31 PM IST : By ഡോ. അനിത മോഹൻ

ഞൊടിയിടയിൽ സാൻവിച്ച്; പോഷക സമ്പുഷ്ടമായ മധുരക്കിഴങ്ങു കൊണ്ട് ഈസി സ്നാക്

salllm6688gu ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇ ഷ്ടമാണ് സാൻവിച്ച്. മയണീസോ, ടുമാറ്റോ സോസോ പോലുള്ളവയൊന്നും ചേർക്കാതെ തികച്ചും ആരോഗ്യദായകമായി തയാറാക്കാവുന്ന സ്വീറ്റ് പൊട്ടേറ്റോ സാൻവിച്ചാണ് ഇക്കുറി. അതും വളരെ ചുരുങ്ങിയ സമയം കൊണ്ട്.

പ്രാതലായും നാലുമണി പലഹാരമായും തയാറാക്കാവുന്ന സാൻവിച്ച് യാത്രകളിൽ കരുതാവുന്ന ഉത്തമ ഭക്ഷണം കൂടിയാണ്.  മധുരക്കിഴങ്ങിനു പകരം ഉരുളക്കിഴങ്ങ് ഉ പയോഗിച്ചും ഈ സാൻവിച്ച് തയാറാക്കാം.

സ്വീറ്റ് പൊട്ടേറ്റോ സാൻവിച്ച്

ബ്രൗൺ ബ്രെഡ് – നാലു സ്ലൈസ്, മല്ലിയില – ഒരു കപ്പ്, പച്ചമുളക് – ഒന്ന്, അരിഞ്ഞത്, ഇ‍ഞ്ചി – കാൽ ചെറിയ സ്പൂൺ, അരിഞ്ഞത് വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്, നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ, ചാട്ട് മസാല – ഒരു ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്, ജീരകം പൊടിച്ചത് – ഒരു ചെറിയ സ്പൂൺ, മധുരക്കിഴങ്ങ് – ഒന്ന്, പുഴുങ്ങി പൊടിച്ചത്, വെണ്ണ /നെയ്യ് – അൽപം

പാകം ചെയ്യുന്ന വിധം

∙ മിക്സിയുടെ ജാറിൽ ചട്ണിക്കു വേണ്ട ചേരുവകളായ മല്ലിയില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്തരയ്ക്കുക.

∙ ഇതിൽ പൊടിച്ചു വച്ചിരിക്കുന്ന കിഴങ്ങും നാരങ്ങാനീരും ചാട്ട് മസാലയും ജീരകം പൊടിച്ചതും ചേർത്ത് യോജിപ്പിക്കുക.

∙ ബ്രെഡിന്റെ ഒരു വശത്ത് ചട്ണിക്കൂട്ട് പുരട്ടിയ ശേഷം അടുത്ത സ്ലൈസ് ബ്രെഡ് അതിന്റെ മുകളിൽ വച്ചു പതിയെ അമർത്തുക.

∙ ഒരു പാൻ ചൂടാക്കി വെണ്ണയോ നെയ്യോ പുരട്ടിയശേഷം തയാറാക്കി വച്ചിരിക്കുന്ന സാൻവിച്ച് രണ്ടുവശവും ചെറുചൂടിൽ മൊരിയിച്ച് എടുക്കുക.