Tuesday 26 April 2022 04:21 PM IST : By Ammu Mathew

പത്തു മിനിറ്റിൽ ഒരു ഈസി ഡിസ്സേർട്ട്, സ‌്റ്റീംഡ് കാരമൽ കസ്‌റ്റേർഡ്!

Untitled

സ‌്റ്റീംഡ് കാരമൽ കസ്‌റ്റേർഡ്

1.പഞ്ചസാര – അരക്കപ്പ്

2.പാൽ – ഒരു ലിറ്റർ

3.മുട്ട – ആറ്

4.പഞ്ചസാര – അഞ്ചു വലിയ സ്പൂൺ

5.വനില – അൽപം

പാകം ചെയ്യുന്ന വിധം

∙അരക്കപ്പ് പഞ്ചസാര കാരമലൈസ് ചെയ്ത് ഒരു അലുമിനിയം ഡിഷിന്റെ അടിയിലും വശങ്ങളിലും പുരട്ടി വയ്ക്കണം.

∙പാൽ ചൂടാക്കുക.

∙മുട്ട നന്നായി അടിക്കണം. ഇതിൽ പഞ്ചസാര ചേർത്തടിച്ച ശേഷം പാലും വനിലയും ചേർത്തിളക്കുക.

∙ഈ മിശ്രിതം കാരമൽ പുരട്ടി വച്ചിരിക്കുന്ന ഡിഷിൽ ഒഴിച്ച്, ഈ ഡിഷ് ഫോയിൽ/ബട്ടർ പേപ്പർ കൊണ്ടു മൂടിക്കെട്ടി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ഏകദേശം ഒരു മണിക്കൂർ ആവിയിൽ വേവിക്കുക. സെറ്റാകുന്നതാണ് പാകം.

∙ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.