Monday 13 July 2020 11:08 AM IST : By സ്വന്തം ലേഖകൻ

ആസ്വദിച്ചു കഴിക്കാം സ്‌റ്റഫ്ഡ് പെപ്പർ വിത് കുസ്കുസ് സാലഡ്! റെസിപ്പി ഇതാ!

Stuffed Pepper with Couscous Salad

ദറം ഇനത്തിൽപ്പെട്ട ഗോതമ്പില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഒന്നാണ് കുസ്കുസ്. കാഴ്ചയിൽ റവ പോലെ തോന്നുമെങ്കിലും അവയെക്കാളും വലുപ്പം കൂടുതലാണ്. കാർബോഹൈഡ്രേ‌റ്റ്സ് ധാരാളമുള്ള ഇവയിൽ കാൽസ്യം വൈറ്റമിൻ ബി, വൈറ്റമിൻ ഇ, സെലെനിയം എന്നിവയും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ്. ഇന്നത്തെ വിഭവം കുസ്കുസ് കൊണ്ടൊരു സാലഡ് ആവട്ടെ.

സ്‌റ്റഫ്‍്ഡ് പെപ്പർ വിത് കുസ്കുസ് സാല‍ഡ്

1. കുസ്കുസ് - അരക്കപ്പ്

2. ആപ്പിൾ - ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

സാലഡ് വെള്ളരിക്ക - ഒന്ന്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്

മാതളനാരങ്ങ അല്ലികളായി അടർത്തിയത് - അരക്കപ്പ്

പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് - മൂന്നു വലിയ സ്പൂൺ

ഡ്രസ്സിങ്ങിന്

3. ഒലിവ് ഓയിൽ - രണ്ടു വലിയ സ്പൂൺ

വിനാഗിരി - ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി - ഒരു െചറിയ സ്പൂൺ

തേൻ - ഒരു വലിയ സ്പൂൺ

ഉപ്പ് -പാകത്തിന്

4. പല നിറങ്ങളിലുള്ള കാപ്സിക്കം - പാകത്തിന്

പാകം െചയ്യുന്ന വിധം

∙കുസ്കുസ് ഒരു ബൗളിലാക്കി ഒരു കപ്പ് ചൂടുവെള്ളം ഒഴിച്ചു 10 മിനിറ്റ് കുതിർത്തു വയ്ക്കുക.

∙പിന്നീട് ഇതിലേക്ക് ആപ്പിൾ, സാലഡ് വെള്ളരിക്ക, മാതളനാരങ്ങ അല്ലികൾ, പാഴ്സ്‌ലി അരിഞ്ഞത് എന്നിവ ചേർത്തു യോജിപ്പിച്ചു വയ്ക്കണം.

∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കുക.

∙കാപ്സിക്കം ഓരോന്നും നാലായി മുറിച്ച് ഉള്ളിലുള്ള അരി കളഞ്ഞു വയ്ക്കുക.

∙യോജിപ്പിച്ചു വച്ചിരിക്കുന്ന സാലഡിൽ തയാറാക്കിയ ഡ്രസ്സിങ് ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ അൽപം വീതം സാലഡ് ഓരോ സ്ലൈസ് കാപ്സിക്കത്തിനുള്ളിലും വച്ചു വിളമ്പുക.