Wednesday 06 July 2022 02:13 PM IST : By സ്വന്തം ലേഖകൻ

നാവിൽ അലിഞ്ഞുപോകും കരിക്ക് പുഡിങ്, ഈസി റെസിപ്പി!

tendercoco

കരിക്ക് പുഡിങ്

1.മുട്ടയുടെ മഞ്ഞ – നാലു മുട്ടയുടേത്

പഞ്ചസാര – എട്ടു ചെറിയ സ്പൂൺ

2.ചൂടുപാൽ – ഒരു കപ്പ്

3.ജലാറ്റിൻ – ഒരു വലിയ സ്പൂൺ, കാൽ ഗ്ലാസ് വെള്ളത്തിൽ കുതിർത്തത്

4.തേങ്ങാപ്പാൽ – ഒരു കപ്പ്

5.വിപ്പ്ഡ് ക്രീം – 100 ഗ്രാം

6.കരിക്ക് – 50 ഗ്രാം, ചെറുതായി നുറുക്കിയത്

7.പൈനാപ്പിൾ കഷണങ്ങൾ, ചോക്‌ലേറ്റ് സോസ് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙മുട്ടയുടെ മഞ്ഞയും പഞ്ചസാരയും ചേർത്തു യോജിപ്പിച്ചു തേച്ചു മയപ്പെടുത്തുക.

∙ഇതിലേക്കു ചൂടുപാൽ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ഈ മിശ്രിതം അടങ്ങിയ ബൗൾ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ വച്ചു കുറുക്കുക.

∙ഇതിലേക്കു ജലാറ്റിൻ കുതിർത്തു ചേർത്തശേഷം വാങ്ങി ചൂടാറാൻ വയ്ക്കുക.

∙ഇതിൽ തേങ്ങാപ്പാൽ ചേർത്തശേഷം മിശ്രിതം അരിച്ചെടുക്കുക.

∙ഇതിലേക്ക് ക്രീം മെല്ലേ ചേർത്തു യോജിപ്പിച്ചശേഷം കരിക്കും ചേർത്തു പാത്രത്തിലാക്കി സെറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വയ്ക്കുക.

∙പൈനാപ്പിൾ കഷണങ്ങളും ചോക്‌ലേറ്റ് സോസും കൊണ്ട് അലങ്കരിച്ചു വിളമ്പുക.