Saturday 30 July 2022 02:22 PM IST : By സ്വന്തം ലേഖകൻ

ടുമാറ്റോ സൽസ, കുട്ടികൾക്കിഷ്ടപ്പെടും കിടിലൻ ഡിപ്പ്!

salsa

ടുമാറ്റോ സൽസ

1.തക്കാളി – നാല്

പച്ചമുളക് – ഒന്ന്

സവാള – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി – രണ്ട് അല്ലി

2.ഒലിവ് എണ്ണ – ഒരു വലിയ സ്പൂൺ

3.മല്ലിയില – കാൽ കപ്പ്

4.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു ബേക്കിങ് ഡിഷിൽ നിരത്തി മുകളിൽ ഒലിവ് എണ്ണ ഒഴിച്ച് പത്തു മിനിറ്റ് ബ്രോയിൽ ചെയ്യുക.

∙ചൂടാറുമ്പോൾ‌ ഒരു ബ്ലെൻഡറിൽ ഇട്ട്, മല്ലിയിലയും പാകത്തിന്

ഉപ്പും കുരുമുളകുപൊടിയും ചേർത്തു പൾസ് ചെയ്ത് എടുക്കുക.

∙ടാക്കോസിനൊപ്പം വിളമ്പാം.