ചോറു വട
1.ചോറ് – രണ്ടു കപ്പ്
2.റവ – രണ്ടു വലിയ സ്പൂൺ
അരിപ്പൊടി – മൂന്നു വലിയ സ്പൂൺ
സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം, പൊടിയായി അരിഞ്ഞത്
കറിവേപ്പില പൊടിയായി അരിഞ്ഞത് – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙മിക്സിയിൽ ചോറ് അരച്ചു വയ്ക്കുക.
∙ഒരു വലിയ ബൗളിൽ രണ്ടാമത്തെ ചേരുവയും അരച്ചു വച്ച ചോറും ചേർത്തു കുഴച്ചു യോജിപ്പിക്കുക.
∙കയ്യിൽ അൽപം വെള്ളം പുരട്ടി മാവിൽ നിന്നും അൽപം എടുത്ത് വടയുടെ ആകൃതിയിലാക്കി ചൂടായ എണ്ണയിൽ വറുത്തു കോരി എടുക്കാം.