Tuesday 09 February 2021 11:17 AM IST : By Vanitha Pachakam

കുട്ടികൾക്കു നല്കാൻ വീട്ടിൽ‌ തന്നെ തയാറാക്കാം വനില ഐസ്ക്രീം!

icecream

വനില ഐസ്ക്രീം

1. പാൽ - കാൽ കപ്പ്

കോൺഫ്ളോർ - 28 ഗ്രാം ( ഒരു ഒൗൺസ്)

മുട്ടമഞ്ഞ - രണ്ടു മുട്ടയുടേത്

പഞ്ചസാര പൊടിച്ചത് - 28 ഗ്രാം ( ഒരൗൺസ്)

2. പാൽ - ഒന്നേമുക്കാൽ കപ്പ്

3. വനില എസ്സൻസ് - ഒരു ചെറിയ സ്പൂൺ

4. മുട്ടവെള്ള - രണ്ടു മുട്ടയുടേത്

5. ക്രീം - അര-മുക്കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ പാൽ ഒരു ബൗളിലാക്കി തിളയ്ക്കുന്ന വെള്ളത്തിൽ ഇറക്കി വച്ച് ചൂടാക്കുക.

∙ നന്നായി ചൂടാകുമ്പോൾ യോജിപ്പിച്ചു വച്ചിരിക്കുന്ന ഒന്നാമത്തെ ചേരുവ ചേർത്ത് ആറേഴു മിനിറ്റ് തുടരെയിളക്കുക. മിശ്രിതം നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങിയ ശേഷം വനില
എസ്സൻസ് ചേർത്തു ചൂടാറാൻ വയ്ക്കുക.

∙ മറ്റൊരു ബൗളിൽ മുട്ടവെള്ള നന്നായി അടിച്ചു കട്ടിയാകുമ്പോൾ ചൂടാറിയ മുട്ട-പാൽ മിശ്രിതത്തിൽ ചേർക്കുക.

∙ ക്രീം നന്നായി അടിച്ചതും ഈ കൂട്ടിൽ ചേർത്തിളക്കി ഫ്രീസറിൽ വയ്ക്കുക. പകുതി സെറ്റാകുമ്പോൾ വീണ്ടും പുറത്തെടുത്തു നന്നായി അടിച്ച ശേഷം വീണ്ടും ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യുക.