Saturday 03 September 2022 12:53 PM IST : By സ്വന്തം ലേഖകൻ

തയാറാക്കാം തേങ്ങ ചേർക്കാത്ത വേപ്പിലക്കട്ടി, ഇതുണ്ടെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയില്ല!

നാജജ

വേപ്പിലക്കട്ടി

1.വറ്റല്‍മുളക് – 50 ഗ്രാം

2.ഉപ്പ് – പാകത്തിന്

കായം – ഒരു കഷണം

അയമോദകം – ഒരു ചെറിയ സ്പൂൺ

3.ചെറുനാരകത്തിന്റെ ഇല ഞരമ്പു കളഞ്ഞത് – രണ്ടു കപ്പ്

കറിവേപ്പില അടർത്തി വൃത്തിയാക്കിയത് – രണ്ടു കപ്പ്

വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ

പാകം ചെയ്യുന്ന വിധം

വറ്റൽമുളകു നന്നായി ഉണക്കി രണ്ടാമത്തെ ചേരുവ ചേർത്തു പൊടിക്കുക.

ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു പൊടിച്ചു ചെറിയ ഉരുളകളാക്കി ഉരുട്ടി വയ്ക്കണം.

തൈരു സാദത്തിനൊപ്പം വിളമ്പാം