Tuesday 19 April 2022 04:30 PM IST : By സ്വന്തം ലേഖകൻ

രുചിക്കൊപ്പം ആരോഗ്യവും, തയാറാക്കാം ബീറ്റ്റൂട്ട് മുട്ടത്തോരൻ!

beetroot

ബീറ്റ്റൂട്ട് മുട്ടത്തോരൻ

1.എണ്ണ – പാകത്തിന്

2.സവാള അരിഞ്ഞത് – ഒരു കപ്പ്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.ബീറ്റ്റൂട്ട് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

4.മുട്ട – രണ്ട്

5.കടുക് – കാൽ ചെറിയ സ്പൂൺ

6.വറ്റൽമുളക് – രണ്ട്

കറിവേപ്പില – അഞ്ച് ഇതൾ

ഉഴുന്നുപരിപ്പ് – ഒരു ചെറ‌ിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙ഇതിൽ ബീറ്റ്റൂട്ട് ചേർത്തു വഴറ്റിയ ശേഷം മുട്ട ചേർത്ത് പത്തു മിനിറ്റ് ഇളക്കി വേവിച്ചു വാങ്ങണം.

∙മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

∙ഇത് ബീറ്റ്റൂട്ട്–മുട്ടക്കൂട്ടിൽ ചേർത്തിളക്കി ഉപയോഗിക്കാം.