Wednesday 06 January 2021 03:34 PM IST : By സ്വന്തം ലേഖകൻ

സ്പെഷ്യൽ സദ്യക്കു സ്പെഷ്യൽ പപ്പട‌ം, ചക്ക പപ്പടം!

pappad

ചക്ക പപ്പടം

1.പച്ചച്ചക്ക പൊടിയായി അരിഞ്ഞത് – നാലു കപ്പ്

2.മഞ്ഞൾപ്പൊടി – ഒരു നുള്ള്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

അയമോദകം – കാൽ െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചക്ക നന്നായി വേവിച്ചു വയ്ക്കുക.

∙ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്ത് അയഞ്ഞ പരുവത്തിൽ അരച്ചെടുക്കുക.

∙കട്ടിയുള്ള പ്ലാസ്റ്റിക് ഷീറ്റിൽ എണ്ണമയം പുരട്ടി ചക്ക മിശ്രിതം ഓരോ ഉരുള വീതം വച്ചു കൈകൊണ്ടു കനം കുറച്ചു പപ്പടവട്ടത്തിൽ പരത്തുക.

∙വെയിലത്തു വച്ച് ഉണക്കി വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം വെളിച്ചെണ്ണയിൽ വറുത്തു കോരാം.