Tuesday 30 November 2021 03:52 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം നാടൻ ചേമ്പ് അസ്ത്രം, ഈസി റെസിപ്പി!

chembastha

ചേമ്പ് അസ്ത്രം

1.ചെറിയ ചേമ്പ് – 10

2.പച്ചമുളക് കീറിയത് – ആറ്

മഞ്ഞൾപ്പൊടി – കാൽ ചെറ‌ിയ സ്പൂൺ

3.തേങ്ങ – അര മുറി, ചുരണ്ടിയത്

ജീരകം – ഒരു വലിയ നുള്ള്

‌ വെളുത്തുള്ളി – രണ്ട് അല്ലി

ചുവന്നുള്ളി – മൂന്ന്

കാന്താരി – നാല്

4.തൈര് – അരക്കപ്പ്

5.വെളിച്ചെണ്ണ – രണ്ട ുവലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചേമ്പ് ചുരണ്ടി, രണ്ടോ മൂന്നോ കഷണങ്ങളാക്കി, രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙ചേമ്പ് നന്നായി വെന്തശേഷം മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തിളക്കുക.

∙കറി തിളച്ചു തുടങ്ങുമ്പോൾ തൈരും ചേർത്തിളക്കുക.

∙പച്ചവെളിച്ചെണ്ണയൊഴിച്ചു വാങ്ങുക.