Friday 19 November 2021 02:10 PM IST : By Bina Mathew

ചോറിനു കൂട്ടാം രുചിയൂറും ചെമ്മീൻ കത്തിരിക്ക തീയൽ‌!

theeya

ചെമ്മീൻ കത്തിരിക്ക തീയൽ‌

1.ചെമ്മീൻ – അരക്കിലോ

2.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
വെളുത്തുള്ളി – അഞ്ച് അല്ലി

കുരുമുളക് – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ

3.എണ്ണ – ഒന്നര വലിയ സ്പൂൺ

4.കത്തിരിക്ക ഒന്നരയിഞ്ചു നീളത്തിൽ അരിഞ്ഞത് – 250 ഗ്രാം

സവാള – ഒന്ന്, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

5.വാളൻപുളി – രണ്ടു ചെറുനാരങ്ങയുടെ വലുപ്പത്തിൽ

6.ഉപ്പ് – പാകത്തിന്

7.എണ്ണ – ഒന്നര വലിയ സ്പൂൺ

8.വറ്റൽമുളക് – അഞ്ച്

കടുക് – രണ്ടു ചെറിയ സ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ വറുത്തരച്ചു വയ്ക്കുക.

∙എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ ചെമ്മീനും ചേർക്കുക.

∙ഇതിലേക്കു വറുത്തരച്ച കൂട്ടു ചേർത്തിളക്കി പുളി പിഴിഞ്ഞൊഴിക്കുക.

∙പാകത്തിനു വെള്ളവും ഉപ്പും ചേർത്തു വേവിക്കുക.

∙എണ്ണയിൽ ഏഴാമത്തെ ചേരുവ മൂപ്പിച്ചു കറിയിൽ ഒഴിച്ചിളക്കുക.