Wednesday 09 September 2020 11:31 AM IST : By Pachakam Desk

ഒരു നാടൻ വിഭവം തയാറാക്കിയാലോ; ചേമ്പിൻതണ്ട് പുളിങ്കറി!

chempu

ചേമ്പിൻതണ്ട് പുളിങ്കറി

1. കറിയില ചേമ്പിന്റെ തണ്ട് തൊലി കളഞ്ഞ് അരയിഞ്ച് കനത്തിൽ കഷണങ്ങളാക്കിയത് - രണ്ടു കപ്പ്

പച്ചമുളക് - നാല്, അരിഞ്ഞത്

ഉപ്പ് - പാകത്തിന്

മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ

വെള്ളം - രണ്ടു വലിയ സ്പൂൺ

2. വാളൻപുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ

3. വെള്ളം - ഒന്നരക്കപ്പ്

4. കായം - ഒരു ചെറിയ കഷണം

5. വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

6. കടുക് - കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് - ഒന്ന്, രണ്ടായി മുറിച്ചത്

കറിവേപ്പില - ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മൺചട്ടിയിൽ യോജിപ്പിച്ച് അടുപ്പത്തു വച്ചു വേവിക്കുക.

∙ പുളി അൽപം വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ് അരിച്ച് ഒന്നരക്കപ്പു വെള്ളത്തിൽ ചേർത്ത് ചേമ്പിൻതണ്ട് കൂട്ടിലൊഴിക്കണം.

∙ കായവും ചേർത്തു നന്നായി ഇളക്കി തിളപ്പിക്കുക. കുറുകി വരുമ്പോൾ വാങ്ങി വയ്ക്കാം.

∙ വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ഒഴിച്ചു വിളമ്പാം.