Thursday 05 May 2022 12:54 PM IST : By സ്വന്തം ലേഖകൻ

കരിക്കു കൊണ്ട് തയാറാക്കാം കൊതിപ്പിക്കും മൊളോഷ്യം, ഈസി റെസിപ്പി!

mulaku

കരിക്ക് മൊളോഷ്യം

1.മൂത്ത കരിക്ക് – ഒരു മുറി

ഉരുളക്കിഴങ്ങ് – ഒരു വലുത്

തക്കാളി – ഒരു വലുത്

ചുവന്നുള്ളി – ഏഴ്–എട്ട്

2.വെള്ളം – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒന്ന്–രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.കട്ടിത്തേങ്ങാപ്പാൽ – അരക്കപ്പ്

4.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

കായം, പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ പൊടിയായി അരിഞ്ഞതിൽ രണ്ടാമത്തെ ചേരുവ ചേർത്തു കുക്കറിലാക്കി രണ്ടു വിസിൽ വരും വരെ വേവിക്കുക.

∙പ്രഷർ പോയ ശേഷം കുക്കർ തുറന്ന് തവി കൊണ്ട് ഉരുളക്കിഴങ്ങ് മെല്ലേ ഒന്നുടയ്ക്കണം.

∙തേങ്ങാപ്പാലും ചേർത്തു ചൂടാക്കി തിളയ്ക്കും മുൻപ് വാങ്ങുക.

∙ഇതിൽ നാലാമത്തെ ചേരുവ ചേർത്ത് ഇളക്കി വിളമ്പാം.