Wednesday 20 July 2022 04:41 PM IST : By സ്വന്തം ലേഖകൻ

ഇതുണ്ടെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയില്ല, തയാറാക്കാം കാടമുട്ട അച്ചാർ!

kaada mutta

കാടമുട്ട അച്ചാർ

1.കാടമുട്ട – 10

2.എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ

3.വെളുത്തുള്ളി – ഒരു കപ്പ്

4.പച്ചമുളക് – അഞ്ച്, അരിഞ്ഞത്

ഇഞ്ചി – ഒരു വലിയ കഷണം, അരിഞ്ഞത്

കറിവേപ്പില – മൂന്നു തണ്ട്

5.മുളകുപൊടി – നാലു ചെറിയ സ്പൂൺ

കായംപൊടി – കാൽ ചെറിയ സ്പൂൺ

ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6.വെള്ളം തിളപ്പിച്ചത് – ഒരു കപ്പ്

7.വിനാഗിരി – പാകത്തിന്

8.പഞ്ചസാര – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കാടമുട്ട പുഴുങ്ങി തോടു കളഞ്ഞു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്തു വഴറ്റുക. ഇതിൽ നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙വെള്ളം ചേർത്തു വറ്റി വരുമ്പോൾ വാങ്ങി വിനാഗിരിയും മുട്ടയും പഞ്ചസാരയും ചേർത്ത് ഇളക്കുക. ചൂടാറുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം.