Saturday 02 January 2021 04:47 PM IST : By സ്വന്തം ലേഖകൻ

ചോറിനു കൂട്ടാം നല്ല നാടൻ കൂന്തൾ‌ റോസ്‌റ്റ്!

koonthal

കൂന്തൾ‌ റോസ്‌റ്റ്

1.വെളിച്ചെണ്ണ – നാലു കപ്പ്

2.സവാള – അരക്കിലോ, പൊടിയായി അരിഞ്ഞത്

ഇഞ്ചി – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി – മൂന്നു ചെറിയ സ്പൂൺ

പച്ചമുളക് – അഞ്ച്, നടുവേ കീറിയത്

3.തക്കാളി – അഞ്ച്

4.മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ

മുളകുപൊടി – മൂന്നു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

5.കൂന്തൾ – ഒരു കിലോ

10.ഗരംമസാല – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിയില, കറിവേപ്പില, ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണയിൽ ഒന്നാമത്തെ ചേരുവ നന്നായി വഴറ്റുക.

∙ഇതിലേക്കു തക്കാളി ചേർത്തിളക്കണം.

∙വെന്തുവരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം കൂന്തൾ ചേർക്കുക. വെള്ളമൊഴിക്കാതെ മൂടി വച്ച് വേവിച്ചു വറ്റിക്കുക.

∙ശേഷം ഗരംമസാല, കുരുമുളകുപൊടി, പെരുംജീരകപ്പൊടി, മല്ലിയില, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തിളക്കി ചൂടോടെ വിളമ്പാം.