Friday 20 August 2021 03:24 PM IST : By സ്വന്തം ലേഖകൻ

സ്വാദേറും നാടൻ കുമ്പളങ്ങ മത്തങ്ങ പുളിശ്ശേരി, വളരെ ഈസിയായി ആർക്കും തയാറാക്കാം!

puliii

പുളിശ്ശേരി

1.കുമ്പളങ്ങ – 200 ഗ്രാം

മത്തങ്ങ – 200 ഗ്രാം

പച്ചമുളക് – രണ്ട്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

‍‌2.തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്

ജീരകം – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

വെള്ളം – പാകത്തിന്

3.പുളിയുള്ള തൈര് – 500 മില്ലി

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.കടുക് – ഒരു ചെറിയ സ്പൂമ്‍

ഉലുവ – അര ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

കറിവേപ്പില – രണ്ടു തണ്ട്

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാ‌മത്തെ ചേരുവ യോജിപ്പിച്ച് പ്രഷർകുക്കറിൽ ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. വെന്ത് ഉടഞ്ഞു പോകരുത്.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.

∙ഇത് വേവിച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ മത്തങ്ങ കൂട്ടിൽ ചേർത്ത് വേവിക്കുക.

∙ഇതിലേക്ക് തൈര് അല്പം വെള്ളം ചേർത്ത് മിക്സിയിൽ ഒന്ന് അടിച്ച് ചേർക്കുക. കൈവിടാതെ ഇളക്കി യോജിപ്പിക്കണം.

∙തിളയ്ക്കുന്നതിനു മുമ്പായി വാങ്ങി വയ്ക്കണം.

∙ഇതിലേക്ക് വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിച്ചു പുളിശ്ശേരിയിൽ ഒഴിച്ചു വിളമ്പാം.