Saturday 28 May 2022 11:08 AM IST : By Vanitha Pachakam

പീച്ചിങ്ങ ചെമ്മീൻ കറി, സ്വാദിൽ കേമം ഈ നാടൻ വിഭവം!

peechi

പീച്ചിങ്ങ ചെമ്മീൻ കറി

1. ചെമ്മീൻ - കാൽ കിലോ

2. ഇഞ്ചി അരിഞ്ഞത് - ഒരു െചറിയ സ്പൂൺ

പച്ചമുളക് - രണ്ട്, അരിഞ്ഞത്

ഉപ്പ്, മഞ്ഞൾപ്പൊടി - പാകത്തിന്

3. പീച്ചിങ്ങ - ഒന്ന്

4. തേങ്ങ - ഒരു മുറി, ചുരണ്ടിയത്

മഞ്ഞൾപ്പൊടി - അൽപം

5. വെളിച്ചെണ്ണ - പാകത്തിന്

6. കടുക് - കാൽ െചറിയ സ്പൂൺ

ചുവന്നുള്ളി - രണ്ട്, അരിഞ്ഞത്

കറിവേപ്പില - ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ രണ്ടാമത്തെ േചരുവ േചർത്തു വേവിക്കുക.

∙ ചെമ്മീൻ വേവായിത്തുടങ്ങുമ്പോൾ പീച്ചിങ്ങ നാരു കളഞ്ഞു കഷണങ്ങളാക്കിയതു േചർത്തിളക്കി വേവിക്കുക.

∙ ഇതിലേക്കു േതങ്ങ മഞ്ഞൾപ്പൊടി ചേർത്തരച്ചതു േചർത്തിളക്കി കുറുകിയ പരുവത്തിൽ വാങ്ങണം.

∙ വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർക്കണം.