Saturday 21 May 2022 12:51 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം രുചിയൂറും മാങ്ങാപ്പെരുക്ക്, വീണ്ടും വീണ്ടും കഴിക്കാൻ തോന്നും രുചി!

perukku

മാങ്ങാപ്പെരുക്ക്

1.പഴമാങ്ങ – അഞ്ച്

2.ശർക്കര ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ

3.ഉപ്പ് – പാകത്തിന്

4.തേങ്ങ – അര മുറി, ചുരണ്ടിയത്

വറ്റൽമുളക് എണ്ണയിൽ വാട്ടിയത് – നാല്

5.കടുക് – ഒരു ചെറിയ സ്പൂൺ

6.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

7.കടുക് – ഒരു ചെറിയ സ്പൂൺ

വറ്റൽമുവക് – രണ്ട്, രണ്ടായി മുറിച്ചത്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞശേഷം നന്നായി പിഴിഞ്ഞു മാങ്ങാണ്ടിയോടൊപ്പം പാത്രത്തിൽ ഇട്ടു വയ്ക്കുക.

∙ഇതിൽ ഉപ്പും ശർക്കരയും ചേർത്തു കൈകൊണ്ടു നന്നായി ഞെരടി യോജിപ്പിച്ചു വയ്ക്കണം.

∙ഇനി നാലാമത്തെ ചേരുവ തരുതരുപ്പായി അരച്ച് അതിൽ കടുകും ചേർത്തു നല്ല മയത്തിൽ അരച്ചെടുത്തു മാങ്ങാക്കൂട്ടിൽ ചേർത്തിളക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ വറുത്തു മാങ്ങാക്കൂട്ടിൽ ചേർത്ത് ഇളക്കുക.