Tuesday 02 February 2021 12:53 PM IST : By Vanitha Pachakam

കറുമുറെ കഴിക്കാൻ നല്ല കിടുക്കൻ മുറുക്ക്!

murukku

മുറുക്ക്

1.ഉഴുന്നു പരിപ്പ് - അരക്കപ്പ്

2.ചെറുപയർപരിപ്പ് - കാൽ കപ്പ്

3.വെള്ളം - ഒന്നരക്കപ്പ്

4.അരിപ്പൊടി - ഒന്നരക്കപ്പ്

5.കായപ്പൊടി - കാൽ ചെറിയ സ്പൂൺ

6.എള്ള് - ഒരു ചെറിയ സ്പൂൺ

7.ജീരകം - ഒരു ചെറിയ സ്പൂൺ

8.ഉപ്പ് – പാകത്തിന്

9.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙അരക്കപ്പ് ഉഴുന്നു പരിപ്പ്, കാൽ കപ്പ് ചെറുപയർപരിപ്പ് എന്നിവ ഒന്നരക്കപ്പ് വെള്ളം ചേർത്തു കുക്കറിൽ വേവിക്കുക.

∙അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം ഒന്നരക്കപ്പ് അരിപ്പൊടി, കാൽ ചെറിയ സ്പൂൺ കായപ്പൊടി, ഒരു ചെറിയ സ്പൂൺ എള്ള്, ഒരു ചെറിയ സ്പൂൺ ജീരകം, പാകത്തിനുപ്പ് എന്നിവ ചേർത്തു നന്നായി കുഴയ്ക്കുക.

∙ഈ മാവ് മുറുക്കിന്റെ അച്ചിട്ട സേവനാഴിയിലാക്കി തിളയ്ക്കുന്ന എണ്ണയിലേക്കു ചുറ്റിച്ചു പിഴിഞ്ഞു വറുക്കുക.

∙മുറുക്കു നന്നായി മൂത്തു ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരുക.