Thursday 13 January 2022 03:34 PM IST : By സ്വന്തം ലേഖകൻ

പൊറോട്ടയ്ക്ക് ഇതിലും നല്ല കോമ്പിനേഷൻ വേറെയില്ല, നാടൻ ബീഫ് മസാല!

beefmas

നാടൻ ബീഫ് മസാല

1.ബീഫ് – ഒരു കിലോ

2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – അൽപം വീതം

3.സവാള – മൂന്നു വലുത്

തക്കാളി – രണ്ട് ഇടത്തരം

ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – ഒരു ചെറിയ കുടം

4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കശുവണ്ടിപ്പരിപ്പ് – ആറ്

5.എണ്ണ – പാകത്തിന്

6.ഉപ്പ് – പാകത്തിന്

7.മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

8.ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ബീഫ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് പൊടിച്ചു വയ്ക്കണം.

∙മൂന്നാമത്തെ ചേരുവ മിക്സിയിൽ അരച്ചു വയ്ക്കുക.

∙തേങ്ങ ചുരണ്ടിയതും കശുവണ്ടിപ്പരിപ്പും യോജിപ്പിച്ചു വറുത്ത് അരച്ചു വയ്ക്കണം.

∙വൃത്തിയാക്കിയ ബീഫിൽ രണ്ടാമത്തെ ചേരുവ പൊടിച്ചതു പുരട്ടി കുറഞ്ഞത് അരമണിക്കൂറെങ്കിലും വയ്ക്കുക.

∙പിന്നീട് ഉപ്പും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വാങ്ങുക.

∙എണ്ണ ചൂടാക്കി അരച്ചു വച്ചിരിക്കുന്ന സവാള മിശ്രിതം ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ ഏഴാമത്തെ ചേരുവയും പാകത്തിനുപ്പും ചേർത്തു വഴറ്റണം.

∙ഇതിൽ ബീഫ് വേവിച്ചതു വെള്ളത്തോടുകൂടി ചേർത്തിവക്കുക. ഗ്രേവി നന്നായി കുറുകി വരുമ്പോൾ വറുത്തരച്ച തേങ്ങ–കശുവണ്ടിപ്പരിപ്പു മിശ്രിതവും ഗരംമസാലപ്പൊടിയും ചേർത്തിളക്കി കുറുകുമ്പോൾ വാങ്ങുക.

∙ആവശ്യമെങ്കിൽ അൽപം വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർക്കാം.