Tuesday 31 May 2022 10:57 AM IST : By സ്വന്തം ലേഖകൻ

ഊണിനൊപ്പം അല്പം നാടൻകോഴി കറിവച്ചത് ആയാൽ, അടിപൊളി!

chi

നാടൻകോഴി കറിവച്ചത്

1.നാടൻ കോഴി – 1

2.ഉപ്പ് – പാകത്തിന്

മുളകുപൊടി – നാലു ചെറിയ സ്പൂൺ

മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ

വിനാഗിരി – രണ്ടു വലിയ സ്പൂൺ

3.വെളിച്ചെണ്ണ – കാൽ കപ്പ്

4.ചുവന്നുള്ളി – 10,ചതച്ചത്

വെളുത്തുള്ളി – ഒരു കുടം, ചതച്ചത്

ഇഞ്ചി – ഒരു വലിയ കഷണം, ചതച്ചത്

പച്ചമുളക് – 6, അറ്റം പിളർന്നത്

കറിവേപ്പില – മൂന്നു തണ്ട്

സവാള – രണ്ട്, അരിഞ്ഞത്

5.തക്കാളി - രണ്ട്, അരിഞ്ഞത്

6.തേങ്ങാപ്പാൽ – ഒന്നരത്തേങ്ങ പിഴിഞ്ഞെടുത്ത

ഒന്നാം പാൽ – രണ്ടു ഗ്ലാസ്

രണ്ടാം പാൽ – രണ്ടു ഗ്ലാസ്

മൂന്നാം പാൽ – മൂന്നു ഗ്ലാസ്

7.ഉരുളക്കിഴങ്ങ് – അര കിലോ, കഷണങ്ങളാക്കിയത്

8.മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ, വറുത്തത്

9.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

10.മല്ലിയില – ഒരു പിടി, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

കോഴി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ തിരുമ്മി പിടിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ നന്നായി വഴറ്റുക. സവാള ബ്രൗൺ നിറമാകുന്നതിനു മുമ്പ് തക്കാളി ചേർത്തു വഴറ്റുക.

ഇതിലേക്കു തിരുമ്മിവച്ചിരിക്കുന്ന കോഴിക്കഷണങ്ങൾ ചേർത്തു നന്നായി ഇളക്കി അഞ്ചു മിനിറ്റ് ചെറുതീയിൽ വേവിക്കുക.

പിന്നീട് മൂന്നാം പാൽ ചേർത്തിളക്കി മൂടിവച്ചു വേവിക്കണം. ഇറച്ചി മുക്കാൽ വേവാകുമ്പോൾ രണ്ടാം പാലും ഉരുളക്കിഴങ്ങും ചേർത്തു നന്നായി വേവിക്കണം.

വെന്തശേഷം മല്ലിപ്പൊടി ചേർത്തിളക്കിയ ഒന്നാം പാൽ മുകളിൽ ചുറ്റിച്ച് ഒഴിക്കുക.

തിളയ്ക്കുമ്പോൾ ഗരംമസാലപ്പൊടിയും മല്ലിയില അരിഞ്ഞതും വിതറി അടുപ്പിൽ നിന്നു വാങ്ങി ഇളംചൂടോടെ വിളമ്പുക.

കടപ്പാട്

ജാർളി വർഗീസ്, പോട്ട, ചാലക്കുടി