Friday 27 May 2022 12:11 PM IST : By സ്വന്തം ലേഖകൻ

ബ്രേക്ക്ഫാസ്‌റ്റായും സ്നാക്കായും കഴിക്കാം നെയ്യ് പത്തിൽ, ഈസി റെസിപ്പി!

neypathil

നെയ്യ് പത്തിൽ

1.പച്ചരി – മുക്കാല്‍ കപ്പ്

പുഴുക്കലരി – കാല്‍ കപ്പ്

2.തേങ്ങ – ഒരു മുറി, ചുരണ്ടിയത്

3.ജീരകം – അര ചെറിയ സ്പൂൺ

സവാള – ഒരു വലുത്

4.ഉപ്പ് – പാകത്തിന്

5.എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പച്ചരിയും പുഴുക്കലരിയും കുതിർത്തശേഷം തേങ്ങ ചുരണ്ടിയതു ചേർത്തു ഗ്രൈൻഡറിൽ കട്ടിയിൽ അരയ്ക്കുക.

∙അരവായിത്തുടങ്ങുമ്പോൾ മൂന്നാമത്തെ ചേരുവയും ഉപ്പും ചേർത്തു ചപ്പാത്തിപ്പരുവത്തിൽ കുഴച്ചെടുക്കണം.

∙കുഴച്ച മാവ് ചെറിയ ഉരുളകളാക്കി, ഒരു നേരിയ തുണിയോ തോർത്തോ വിരിച്ചിട്ട് അതിൽ വച്ച ശേഷം അതേ തുണികൊണ്ടു ഉരുള മൂടുക. ഇനി ഒരു ഗ്ലാസ് കൊണ്ട് മെല്ലേ അമർത്തുക. ഉരുള പൂരിയുടെ വലുപ്പത്തിൽ പരന്നു വരും.

∙ഇതു തുണിയിൽ നിന്നു കയ്യിലേക്കു മറിച്ചിട്ട ശേഷം തിളയ്ക്കുന്ന എണ്ണയിലിട്ടു കരുകരുപ്പായി വറുത്തു കോരുക.

∙പൂരി പോലെ കുമളിച്ചു വരും.