Wednesday 22 December 2021 02:12 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കുന്ന രുചിയിൽ കിടിലൻ ഞണ്ടു കറി, സൂപ്പർ റെസിപ്പി!

crabcur

ഞണ്ടു കറി

1.ഞണ്ട് – 500 ഗ്രാം

2.എണ്ണ – ഒരു ചെറിയ സ്പൂൺ

3.വെളുത്തുള്ളി – ഒരു കുടം

ഇഞ്ചി ചെറുതായി അരിഞ്ഞത് – അഞ്ചു ചെറിയ സ്പൂൺ

കുരുമുളക് – 25 ഗ്രാം

4.തേങ്ങ – ഒരു മുറി, ചുരണ്ടിയത്

5.എണ്ണ – 50 ഗ്രാം

6.സവാള നീളത്തിൽ അരിഞ്ഞത് – രണ്ടു വലുത്

പച്ചമുളക് നീളത്തിൽ അരിഞ്ഞത് – അഞ്ച്

കറിവേപ്പില – രണ്ടു തണ്ട്

7.തക്കാളി നീളത്തിൽ അരിഞ്ഞത് – രണ്ടു വലുത്

8.മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

9.വെള്ളം – ഒരു കപ്പ്

10.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഞണ്ട് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കുക.

∙എണ്ണ ചൂടാക്കിയതിൽ വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് എന്നിവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വാങ്ങി, മയത്തിൽ അരയ്ക്കുക.

∙ഇതിലേക്കു തേങ്ങ ചുരണ്ടിയതും ചേർത്തരയ്ക്കണം.

∙ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ സവാളയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക.

∙ഇളം ബ്രൗൺനിറമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചൂടാകുമ്പോൾ ഒരു കപ്പു വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക.

∙തിളച്ചു വരുമ്പോൾ ഞണ്ടും അരപ്പും ചേർക്കുക.

∙ഞണ്ടിറച്ചി വെന്തു ചാറു വറ്റി കുറുകുമ്പോൾ ഇറക്കി വയ്ക്കാം.