Saturday 26 March 2022 03:55 PM IST : By Vanitha Pachakam

ഈസി ബ്രേക്ക്ഫാസ്‍റ്റിനായി തയാറാക്കൂ, ഒറോട്ടി!

orotttttiooo

ഒറോട്ടി

1. അരിപ്പൊടി – രണ്ടു കപ്പ്

തേങ്ങ ചുരണ്ടിയത് – അര ക്കപ്പ്

ജീരകം ചതച്ചത് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴയ്ക്കുക.

∙ഈ മാവ് വലിയ പൂരിയുടെ വലുപ്പത്തിൽ അൽപം കട്ടിയിൽ കൈ വെള്ളയിൽ വച്ചു പരത്തി മയം പുരട്ടിയ ദോശക്കല്ലിൽ ചുട്ടെടുത്തു ചൂടോടെ ഉപയോഗിക്കാം.

∙ഓംലെറ്റിനോ തേനിനോ ഒപ്പം വിളമ്പാം.