Saturday 21 May 2022 03:30 PM IST : By സ്വന്തം ലേഖകൻ

നാടൻ കടകളിലെ പപ്പടബോളി, ഇനി വീട്ടിലും തയാറാക്കാം ഈസിയായി!

pappad

പപ്പടബോളി

1.ഇടത്തരം പപ്പടം – 25

2.പുട്ടിന്റെ അരിപ്പൊടി – ഒരു കപ്പ്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കായംപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

ജീരകം, വെളുത്ത എള്ള് – ഓരോ ചെറിയ സ്പൂൺ വീതം

3.എണ്ണ – വറുക്കാൻ ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

∙പപ്പടം വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്ത് ഇ‍ഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി വയ്ക്കുക.

∙എണ്ണ നന്നായി ചൂടാകുമ്പോൾ ഓരോ പപ്പടവും ഈ മിശ്രിതത്തിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുത്ത് ബോളി തയാറാക്കാം.