Monday 28 March 2022 04:00 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തമായൊരു പൂവട റെസിപ്പി, ഏത്തപ്പഴവും മുട്ടയും ചേർത്തൊരു കിടു രുചി!

poova

പൂവട

1.അധികം പഴുക്കാത്ത ഏത്തപ്പഴം – അരക്കിലോ

2.കോഴിമുട്ട – നാല്

പഞ്ചസാര – നാലു വലിയ സ്പൂൺ

ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ

3.നെയ്യ് – രണ്ടു വലിയ സ്പൂൺ

4.കശുവണ്ടിപ്പരിപ്പ് – പാകത്തിന്

5.ഉണക്കമുന്തിരി – പാകത്തിന്

6.തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

7.വെളുത്ത എള്ള് – രണ്ടു ചെറിയ സ്പൂൺ

8.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഏത്തപ്പഴം ആവിയിൽ വേവിച്ച ശേഷം നന്നായി അരച്ച് വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചു വയ്ക്കണം.

∙പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പു ചേർത്തു വറുത്തു നിറം മാറുമ്പോൾ ഉണക്കമുന്തിരിയും മുട്ട മിശ്രിതവും ചേർത്ത് ഇളക്കണം. തേങ്ങ അൽപാൽപം തേർത്തു ചിക്കിയെടുക്കുക.

∙പഴം അരച്ചത് ഉരുളകളാക്കി കൈയിൽ വച്ച് ഒന്നു പരത്തി ഉള്ളിൽ മുട്ട മിശ്രിതം വച്ച് ഉരുട്ടിയെടുക്കണം. ഇത് ഒന്നമർത്തി വട്ടത്തിലാക്കി ഈർക്കിൽ കൊണ്ടു ലൈനുകളിടുക.
∙നടുവിൽ ഒരു മുന്തിരിയും വച്ച് വെളുത്ത എള്ള് വിതറി ചൂടായ എണ്ണയിൽ വറുത്തെടുക്കണം.