Tuesday 06 July 2021 12:46 PM IST : By Ammu Mathew

ചോറിനൊപ്പം തൊട്ടു കൂട്ടാൻ കൊതിപ്പിക്കും ചെമ്മീൻ അച്ചാർ, ഈസി റെസിപ്പി!

prawns

ചെമ്മീൻ അച്ചാർ

1.ചെമ്മീൻ – ഒരു കിലോ, വൃത്തിയായി കഴുകി ഊറ്റിയത്

2.ഉപ്പ്, മ‍ഞ്ഞൾപ്പൊടി – പാകത്തിന്

3.എണ്ണ – പാകത്തിന്

4.വെളുത്തുള്ളി തൊലി കളഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

കടുക്പരിപ്പ് – ഒരു ചെറിയ സ്പൂൺ

5.എള്ളെണ്ണ – പാകത്തിന്

6.ഉലുവ – ഒരു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

7.മുളകുപൊടി – രണ്ടു വ‌ലിയ സ്പൂൺ

8.വിനാഗിരി – അരക്കപ്പ്

തിളപ്പിതാതറിയ വെള്ളം – ഒരു കപ്പ്

9.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ കഴുകി ഊറ്റിയതിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വെയിലത്തു വച്ച് ഉണക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം.

∙നാലാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙എള്ളെണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിക്കണം.

∙ഇതിലേക്ക് അരപ്പും ചേർത്തു നന്നായി വഴറ്റി മൂത്ത മണം വരുമ്പോൾ വിനാഗിരിയിൽ കുതിർത്ത മുളകുപൊടി ചേർത്തു നന്നായി വഴറ്റുക.

∙ഇതിൽ വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ചേർത്തിളക്കി പാകത്തിനുപ്പും ചേർത്തു ചെറുതീയിൽ വയ്ക്കുക.

∙തിളയ്ക്കുമ്പോൾ ചെമ്മീൻ ചേർത്തിളക്കി തിള വരുമ്പോൾ വാങ്ങ‌ുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം