Wednesday 16 September 2020 04:43 PM IST : By Pachakam Desk

നാലുമണിക്കൊരു നാടൻ പലഹാരം, മധുരക്കിഴങ്ങു ബോണ്ട!

bonda

മധുരക്കിഴങ്ങു ബോണ്ട

1. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

പച്ചമുളക് - രണ്ട്

ഇഞ്ചി - ഒരിഞ്ചു കഷണം

ഉപ്പ് - പാകത്തിന്

2. നാരങ്ങാനീര് - ഒരു െചറിയ സ്പൂൺ

പഞ്ചസാര - ഒരു നുള്ള്

3. മധുരക്കിഴങ്ങു വേവിച്ചുടച്ചത് - ഒരു കപ്പ്

ഉപ്പ് - പാകത്തിന്

4. കടലമാവ് - അരക്കപ്പ്

അരിപ്പൊടി - ഒരു വലിയ സ്പൂൺ

5. ഉപ്പ് - പാകത്തിന്

കായംപൊടി - കാൽ െചറിയ സ്പൂൺ

6. എണ്ണ - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു തരുതരുപ്പായി ചമ്മന്തിക്കെന്ന പോലെ അരച്ച്, നാരങ്ങാനീരും പഞ്ചസാരയും േചർത്തു വയ്ക്കുക.

∙ മധുരക്കിഴങ്ങ് വേവിച്ചുടച്ചതും ഉപ്പും േചർത്തു നന്നായി യോജിപ്പിച്ചു െചറിയ ഉരുളകളാക്കുക.

∙ ഓരോ ഉരുളയും കൈവെള്ളയിൽ വച്ചു മെല്ലേ പരത്തി ഉള്ളിൽ അൽപം ചട്നി മിശ്രിതം വച്ചു വീണ്ടും ഉരുട്ടി മാറ്റിവയ്ക്കണം.

∙ അരിപ്പൊടിയും കടലമാവും പാകത്തിനു വെള്ളം േചർത്തു കുറുകെ കലക്കണം. ഇതിൽ ഉപ്പും കായംപൊടിയും േചർത്തിളക്കിയ ശേഷം ഒരു െചറിയ സ്പൂൺ എണ്ണയും േചർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ ഓരോ ഉരുളയും തയാറാക്കിയ മാവിൽ മുക്കി ചൂടായ എ ണ്ണയിൽ വറുത്തു കോരി ചൂടോടെ വിളമ്പാം.