Monday 27 July 2020 01:00 PM IST : By സ്വന്തം ലേഖകൻ

നാടൻ സ്വാദിൽ വെള്ളരിക്ക ഉപ്പുമാങ്ങാ കറി; റെസിപ്പി ഇതാ!

Vellarikka uppumanga Curry

വെള്ളരിക്ക ഉപ്പുമാങ്ങാ കറി

1. വെള്ളരിക്ക - 100 ഗ്രാം

2. ഉപ്പുമാങ്ങ - രണ്ട്

3. വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

4. ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

പച്ചമുളക് - രണ്ട്, അരിഞ്ഞത്

കറിവേപ്പില - ഒരു തണ്ട്

ചുവന്നുള്ളി - 50 ഗ്രാം, അരിഞ്ഞത്

5. മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

മുളകുപൊടി - അര െചറിയ സ്പൂൺ

6. തേങ്ങ - ഒന്നിന്റെ പകുതി, ചുരണ്ടിയത്

ജീരകംപൊടി - അര െചറിയ സ്പൂൺ

കുരുമുളകുപൊടി - അര െചറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

7. വെളിച്ചെണ്ണ - രണ്ടു െചറിയ സ്പൂൺ

8. ചുവന്നുള്ളി - നാല്, അരിഞ്ഞത്

വറ്റൽമുളക് - രണ്ട്

കറിവേപ്പില - ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙വെള്ളരിക്ക തൊലി കളഞ്ഞു കഷണങ്ങളാക്കി വയ്ക്കുക.

∙ഉപ്പുമാങ്ങ കഷണങ്ങളാക്കി വയ്ക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ േചരുവ േചർത്തു വഴറ്റി ഇളംബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക.

∙ഇതിലേക്കു വെള്ളരിക്കയും ഉപ്പുമാങ്ങയും േചർത്തിളക്കി അൽപം വെള്ളമൊഴിച്ചു വേവിക്കുക.

∙ വെന്ത ശേഷം ആറാമത്തെ േചരുവ മയത്തിൽ അരച്ചതും േചർത്തിളക്കുക.

‌∙വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ േചരുവ മൂപ്പിച്ചു കറിയിൽ ഒഴിച്ചു ചൂടോടെ വിളമ്പാം.