Tuesday 29 December 2020 04:07 PM IST : By സ്വന്തം ലേഖകൻ

ഈ അച്ചാർ മാത്രം മതി ഒരു പറ ചോറുണ്ണാൻ, പച്ചക്കറി അച്ചാർ!

achar

പച്ചക്കറി അച്ചാർ

1.കാരറ്റ് – അരക്കിലോ

2.സാലഡ് വെള്ളരിക്ക – അരക്കിലോ

പച്ചമുളക് – 100 ഗ്രാം

ചുവന്നുള്ളി – കാൽ കിലോ

3.നല്ലെണ്ണ – കാൽ കപ്പ്

5.ഇഞ്ചി, വെളുത്തുള്ളി, വറ്റൽമുളക് എന്നിവ വിനാഗിരി ചേർത്തരച്ചത് – മൂന്നു വലിയ സ്പൂൺ

6.പഞ്ചസാര – കാൽ കപ്പ്

ഉപ്പ് – പാകത്തിന്

വിനാഗിരി – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

  • കാരറ്റ് തൊലി കളഞ്ഞു വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കനം കുറച്ചരിയുക.

  • സാലഡ് വെള്ളരിക്ക തൊലി കളയാതെ വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കനം കുറച്ചരിയുക.

  • പച്ചമുളകു വട്ടത്തിൽ അരിയണം.

  • ചുവന്നുള്ളി തൊലി കളഞ്ഞു മുഴുവനോടെ വയ്ക്കുക.

  • എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു മിനിറ്റ് തിളപ്പിക്കുക. വെള്ളരിക്കയിൽ നിന്നു വെള്ളമിറങ്ങും.

  • അടുപ്പിൽ നിന്നും വാങ്ങി ച‌ൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. ഒരു ദിവസത്തിനു ശേഷം ഉപയോഗിക്കാം.