Monday 01 February 2021 02:51 PM IST : By Vanitha Pachakam

അഞ്ചു ചേരുവയിൽ അടിപൊളി ഗോതമ്പ് ഹൽവ, തയാറാക്കാം ഈസിയായി!

halwa

ഗോതമ്പ് ഹൽവ

1. ഗോതമ്പ് - ഒരു കപ്പ്

2. പഞ്ചസാര - ഒരു കപ്പ്

3. നെയ്യ് - അരക്കപ്പ്

4. ഏലയ്ക്ക - നാല്

കുങ്കുമപ്പൂവ് - ഒരു നുള്ള്

‌5. കശുവണ്ടിപ്പരിപ്പ് , ബദാം, പിസ്ത എന്നിവ രണ്ടു ചെറിയ സ്പൂൺ നെയ്യിൽ വറുത്തത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ഗോതമ്പ് നന്നായി കഴുകി വാരി 72 മണിക്കൂർ കുതിർത്തു വയ്ക്കുക.

∙പിന്നീട് ഒരു കപ്പ് വെള്ളം ചേർത്തു ഗോതമ്പ് മയത്തിൽ അരയ്ക്കുക.

∙അരിപ്പയിലൂടെ അരിച്ച് കട്ടിയുള്ള പാൽ എടുക്കുക.

∙വീണ്ടും ഒരു കപ്പ് വെള്ളം ചേർത്ത് അരച്ച് പാൽ അരിച്ചെടുക്കുക.

∙ബാക്കിയുള്ള ഗോതമ്പിൽ അൽപം കൂടി വെള്ളം ചേർത്തു മുഴുവൻ പാലും പിഴിഞ്ഞെടുക്കുക.

∙ഈ പാൽ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി, പഞ്ചസാരയും ചേർത്തു ചെറുതീയിൽ വച്ചു തുടരെയിളക്കുക.

∙കുറുകി വരുമ്പോൾ നെയ്യ് ചേർത്തിളക്കുക. പിന്നീട് ഏലയ്ക്കാപ്പൊടിയും കുങ്കുമപ്പൂവും ചേർത്തു നന്നായി യോജിപ്പിക്കുക.

∙മിശ്രിതം ഉരുട്ടാൻ പാകത്തിനാകുമ്പോൾ നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ബദാമും പിസ്തയും ചേർത്തിളക്കി വാങ്ങി മയംപുരട്ടിയ പാത്രത്തിൽ നിരത്തുക.

∙ചൂടാറിയ ശേഷം നീളമുള്ള കഷണങ്ങളായി മുറിച്ചെടുക്കാം. ഏകദേശം മൂന്നുമാസം കേടു കൂടാതെയിരിക്കും.

∙രണ്ടു കപ്പ് ഡ്രൈ ഫ്രൂട്ട്സ് കൂടി ചേർത്താൽ ഇതു ഡ്രൈ ഫ്രൂട്ട്സ് ഹൽവയാകും.