Tuesday 05 July 2022 11:36 AM IST : By സ്വന്തം ലേഖകൻ

ആഗ്രാ പേട, കുട്ടിക്കാല ഓർമ്മകളിൽ ഒരു മധുരവിഭവം!

agraswa

ആഗ്രാ പേട‌

1.കുമ്പളങ്ങ – അരക്കിലോ

2.പഞ്ചസാര – അരക്കിലോ

3.വെള്ളം – ആവശ്യത്തിന്‌‌

4.ചുണ്ണാമ്പ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കുമ്പളങ്ങ, തൊലിയും കുരുവും കളഞ്ഞു ചെറിയ കഷണങ്ങളാക്കുക.

∙ഒരു ചെറിയ സ്പൂൺ ചുണ്ണാമ്പ് രണ്ടു ലിറ്റർ വെള്ളത്തിൽ കലക്കി, ഇതിൽ കുമ്പളങ്ങ കഷണങ്ങൾ ഇട്ടു രണ്ടു മണിക്കൂർ വയ്ക്കുക.

∙പിന്നീട് ശുദ്ധമായ വെള്ളത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കഴുകി ഊറ്റിയെടുക്കുക.

∙കുമ്പളങ്ങ കഷണങ്ങളിൽ ഫോർക്കു കൊണ്ടു കുത്തി ദ്വാരങ്ങളിടുക.

∙പഞ്ചസാരയും ഒരു കപ്പ് വെള്ളവും യോജിപ്പിച്ചു തിളപ്പിക്കുക.

∙സിറപ്പ് കുറുകി കട്ടിയായി വരുമ്പോൾ കുമ്പളങ്ങ കഷണങ്ങളിട്ട് അൽപനേരം കൂടി തിളപ്പിക്കുക.

∙പിന്നീടു സിറപ്പിൽ നിന്ന് കോരി മാറ്റി, ചൂടാറാനായി, കുമ്പളങ്ങാക്കഷണങ്ങൾ ഒരു ട്രേയിൽ നിരത്തുക.

∙ആഗ്രാ പേട തയാർ.

Tags:
  • Easy Recipes
  • Desserts
  • Pachakam