Saturday 14 September 2024 03:36 PM IST : By സ്വന്തം ലേഖകൻ

പതിവായി തയാറാക്കുന്ന പഴംപൊരി മാറ്റിപ്പിടിച്ചാലോ? എയർ ഫ്രയറിൽ തയാറാക്കാൻ സ്നാക്സ്

air-frayer5677

ഏതാനും വർഷം മുൻപ് തന്നെ നമ്മുടെ അടുക്കളയിലേക്കു പതിയെ വിരുന്നുവന്ന എയർ ഫ്രൈയർ ഇപ്പോൾ പലയിടത്തും വീട്ടുകാരനായിക്കഴിഞ്ഞു. ഫ്രഞ്ച് ഫ്രൈസും ചിക്കൻ ഫ്രൈയും ഉപ്പേരിയും മീൻ വറുത്തതുമെല്ലാം കയ്യിലെടുക്കുമ്പോഴേക്കും കണ്ണുരുട്ടി മുന്നിലെത്തുന്ന കൊളസ്ട്രോൾ, ബിപി, ഷുഗർ, ഹൈ കാലറി തുടങ്ങിയ ഭീകരൻമാരെ പേടിച്ച് ആശങ്കപ്പെട്ടിരുന്ന വലിയൊരു വിഭാഗം ഇപ്പോൾ ആശ്വാസം കണ്ടെത്തുന്നത് എയർ ഫ്രൈയിങ്ങിലാണ്.

എയർ ഫ്രയറിൽ തയാറാക്കാൻ സ്നാക്സ് 

∙ ഇഡ്ഡലി അൽപം കനമുള്ള സ്ലൈസ് ആക്കുക. ഇതിൽ ചട്‌നിപ്പൊടി, കറിവേപ്പില, എണ്ണ എന്നിവ ചേർത്തിളക്കിയശേഷം എയർ ഫ്രയറിലാ ക്കുക. ഇത് മൂന്നു- അഞ്ചു മിനിറ്റ് എയർ ഫ്രൈ ചെയ്തെടുക്കുക.

∙ പതിവായി തയാറാക്കുന്ന പഴംപൊരി മാറ്റിപ്പിടിച്ചാലോ? ഏത്തപ്പഴം നീളത്തിൽ മൂന്നായി മുറിക്കുക. ഒരു പാത്രത്തിൽ അൽപം വീതം മുളകുപൊടി, എണ്ണ, ഉപ്പ് എന്നിവ യോജി പ്പിക്കുക. ഈ മിശ്രിതം ഏത്തപ്പഴത്തി ൽ പുരട്ടി എയർ ഫ്രയറിൽ ആറു മി നിറ്റ് ഫ്രൈ ചെയ്യുക.

∙ വെണ്ടയ്ക്ക നല്ലതാണെങ്കിലും ഇതിന്റെ വഴുവഴുപ്പ് ഇഷ്ടമല്ലാത്തവർക്കുള്ളതാണ് വെണ്ടയ്ക്ക ഫ്രൈ. വെണ്ടയ്ക്ക കനം കുറച്ച് നീളത്തിൽ അരിയുക. ഇതിൽ പാകത്തിന് മുളകുപൊടി, ജീരകംപൊടി, അംചുര്‍ പൗഡർ, ഉപ്പ്, അൽപം വീതം അരിപ്പൊടി, കടലമാവ് എന്നിവ ചേർത്തിളക്കുക. അൽപം എണ്ണ കൂടി ചേർത്തശേഷം ഇത് എയർ ഫ്രയറിലാക്കി 14 മിനിറ്റ് ഫ്രൈ ചെയ്യുക.

∙ ഇടിയപ്പത്തിനു കുഴയ്ക്കുമ്പോ ൾ അതിൽ നിന്ന് അൽപം മാവു മാറ്റി വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിജിൽ വയ്ക്കാം. 

വൈകുന്നേരം മാവു പുറത്തെ ടുത്ത് തണുപ്പുമാറിയശേഷം അ ൽപം വീതം ചുവന്നുള്ളി, ജീരകം, മുളക്, തേങ്ങ എന്നിവ മിക്സിയി ൽ ഒന്നു കറക്കിയെടുത്തതും നെ യ്യും ചേർത്തിളക്കുക. 

ഇതു ടയർ പത്തിരി പോലെ പരത്തി എയർ ഫ്രയറിൽ 10–15 മിനിറ്റ് വച്ചെടുക്കാം.

Tags:
  • Pachakam