Tuesday 04 January 2022 03:08 PM IST : By സ്വന്തം ലേഖകൻ

മലബാറിലെ കല്യാണ വീടുകളിൽ വിളമ്പുന്ന അലീസ ഇനി നമ്മൾക്കും തയാറാക്കാം, ഈസി റെസിപ്പി!

alisa

അലീസ

1.മട്ടൺ/ചിക്കൻ എല്ലില്ലാതെ – 200 ഗ്രാം

2.ഗോതമ്പു തൊലി കളഞ്ഞത് – 250 ഗ്രാം

സവാള – ഒന്ന്, അരിഞ്ഞത്

ഇഞ്ചി ചതച്ചത് – കാൽ ചെറിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – കാൽ ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരിഞ്ചു കഷണം

ഗ്രാമ്പൂ – മൂന്ന്

ഉപ്പ് – പാകത്തിന്

3.നെയ്യ് – അഞ്ചു വലിയ സ്പൂൺ

4.ചുവന്നുള്ളി – നാല്–അഞ്ച്, പൊടിയായി അരിഞ്ഞത്

5.പഞ്ചസാര – അൽപം

പാകം ചെയ്യുന്ന വിധം

∙മട്ടൺ/ചിക്കൻ ചെറിയ ചതുരകഷണങ്ങളാക്കുക.

∙ഇതിൽ രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു ചെറുതീയിൽ വച്ചു വേവിക്കുക.

∙ഇടയ്ക്കിടെ ഇളക്ക‌ിക്കൊടുക്കണം. ഗോതമ്പു നന്നായി വെന്തു മൃദുവാകുന്നതാണ് കണക്ക്. ഗോതമ്പിന്റെ മേന്മയനുസരിച്ച് ഇത് ഒരു മണിക്കൂർ വരെ നീളാം.

∙വെന്തശേഷം അടുപ്പിൽ നിന്നു വാങ്ങി ഒരു തടിസ്പൂൺ കൊണ്ടു നന്നായി ഉടച്ചു കുറുക്കു പോലെയാകണം.

∙രണ്ടര വലിയ സ്പൂൺ നെയ്യ് ചൂടാക്കി ചുവന്നുള്ളി മൂപ്പിച്ചു ഗോതമ്പുകൂട്ടിൽ ചേർക്കുക.

∙അലീസ വിളമ്പാനുള്ള പാത്രത്തിലാക്കി ചുവന്നുള്ളി വറുത്ത നെയ്യ് അങ്ങിങ്ങായി ഒഴിച്ചു മിനുസപ്പെടുത്തണം. നടുവിൽ ഒരു കുഴിയുണ്ടാക്കി അതിലും നെയ്യ് ഒഴിക്കാം.

∙ചൂടോടെ പഞ്ചസാരയ്ക്കൊപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes