Saturday 22 December 2018 12:20 PM IST : By സ്വന്തം ലേഖകൻ

അപ്പത്തിനൊപ്പം ടേസ്റ്റി മട്ടൺ സ്റ്റ്യൂ; വിഡിയോ കാണാം

cookery1-appam-mutton

അപ്പത്തിനൊപ്പം മട്ടൺ സ്റ്റ്യൂ സൂപ്പർ കോമ്പിനേഷനാണ്. ഇതാ ടേസ്റ്റി മട്ടൺ സ്റ്റ്യൂ, എളുപ്പത്തിൽ തയാറാക്കാം...

ചേരുവകൾ 

1. തേങ്ങ – ഒന്ന്, ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും  പാലെടുത്തത്

2. ഇളം മട്ടൺ – അരക്കിലോ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – നാലു തണ്ട്

3. കാരറ്റ് – ഒന്ന്, കഷണങ്ങളാക്കിയത്

ഉരുളക്കിഴങ്ങ് – ഒന്ന്, കഷണങ്ങളാക്കിയത്

4. വെളിച്ചെണ്ണ – 100 ഗ്രാം

5. ഏലയ്ക്ക – നാല്

ഗ്രാമ്പൂ – നാല്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

6. സവാള – 100 ഗ്രാം അരിഞ്ഞത്

7. പച്ചമുളക് – നാല്, നടുവെ കീറിയത്

ഇഞ്ചി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തു വയ്ക്കുക.

∙ രണ്ടാം പാലിൽ മട്ടണും കുരുമുളകും ഉപ്പും കറിവേപ്പിലയും അൽപം വെള്ളവും ചേർത്തു കുക്കറിലാക്കി വേവിക്കണം.

∙ ഉരുളക്കിഴങ്ങും കാരറ്റും പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിക്കുക.

∙ എണ്ണ ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ വഴറ്റുക.

∙ ഇതിലേക്കു സവാള ചേർത്തു വഴറ്റുക.

∙ നിറം മാറും മുൻപ് പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്തിളക്കി വഴറ്റണം.

∙ ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന മട്ടണും ഉരുളക്കിഴങ്ങും കാരറ്റും േചർത്തിളക്കി തിളപ്പിക്കുക.

∙ ഒന്നാം പാൽ ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി വാങ്ങുക. 

∙ മട്ടൺ സ്റ്റ്യൂ റെഡി.

∙ അപ്പത്തിനൊപ്പം വിളമ്പാം.