Tuesday 17 March 2020 04:02 PM IST : By വനിത പാചകം

കൊതിപ്പിക്കും ഈ 'അപ്പം വിത്ത് ബീഫ് കരിക്ക് ഉലർത്ത്'

redtdcfe

1. ചൂടുവെള്ളം – രണ്ടു വലിയ സ്പൂൺ

യീസ്റ്റ് – ഒന്നര െചറിയ സ്പൂൺ

2. റവ – രണ്ടു വലിയ സ്പൂണ്‍

െവള്ളം – ഒരു കപ്പ്

3. അപ്പത്തിനുള്ള പൊടി – അരക്കിലോ

വെള്ളം – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒരു വലിയ സ്പൂൺ

4. ഇറച്ചി െചറിയ കഷണങ്ങളാക്കിയത് – അരക്കിലോ

5. എണ്ണ – പാകത്തിന്

6. സവാള – രണ്ട്, അരിഞ്ഞത്

പച്ചമുളക് – അഞ്ച്, നീളത്തിൽ അരിഞ്ഞത്

7. മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂണ്‍

ഇറച്ചിമസാലപ്പൊടി – ഒരു വലിയ സ്പൂൺ

ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി – ഒരു കുടം

കുരുമുളക് – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8. കരിക്ക് ഒരിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – അരക്കപ്പ്

ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ ചൂടുവെള്ളവും യീസ്റ്റും യോജിപ്പിച്ച് അഞ്ചു മിനിറ്റ് വ യ്ക്കുക.

∙ റവ വെള്ളം ചേർത്തു കുറുക്കി പാവു കാച്ചണം.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ യീസ്റ്റ് മിശ്രിതവും റവ കാച്ചിയതും അപ്പംപൊടി മിശ്രിതവും ചേർത്തു നന്നായി യോജിപ്പിച്ചു മാവു പൊങ്ങാനായി മാറ്റി വയ്ക്കുക.

∙ ഫില്ലിങ് തയാറാക്കാൻ കുക്കറിൽ എണ്ണ ചൂടാക്കി, സവാ ളയും പച്ചമുളകും വഴറ്റുക.

∙ വഴന്ന ശേഷം ഏഴാമത്തെ ചേരുവ അരച്ചതു ചേർത്തു വ ഴറ്റി മസാല മൂത്ത മണം വരുമ്പോൾ ഇറച്ചി ചേർത്തിളക്കി കുക്കർ അടച്ചു വച്ചു വേവിക്കുക.

∙ കുക്കർ തുറന്ന്, ഇറച്ചി പുരണ്ടിരിക്കുന്ന പരുവത്തിൽ വാ ങ്ങി എട്ടാമത്തെ ചേരുവ അല്പം എണ്ണയിൽ വഴറ്റിയതും ചേർത്തു യോജിപ്പിച്ചു മാറ്റി വയ്ക്കുക.

∙ അപ്പച്ചട്ടിയിൽ അല്പം മാവ് ഒഴിക്കുക. ചട്ടി ചുറ്റിക്കരുത്. ഒഴിച്ച മാവിനു മുകളിൽ അല്പം ഫില്ലിങ് വച്ച്, ചട്ടി അടച്ചുവച്ച് അപ്പം ചുട്ടെടുക്കണം.

Tags:
  • Non-Vegertarian Recipes
  • Pachakam