Friday 14 August 2020 04:42 PM IST : By സ്വന്തം ലേഖകൻ

ഇതാണ് അറേബ്യൻ ഫിൽഡ് പൊറോട്ട; ഹെവിയാണ് ഒപ്പം ടേസ്റ്റിയും

arabian-paratha1 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ഫിസ പർവീൺ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: നജീന റഷീദ്, തിരുവനന്തപുരം

1. മൈദ – രണ്ടു കപ്പ്

നെയ്യ് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. പാൽ –  ഒരു കപ്പ്

വെള്ളം – പാകത്തിന്

3. എണ്ണ – അരക്കപ്പ്

4. ഇഞ്ചി–വെളുത്തുള്ളി അരച്ചത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ജീരകം വറുത്തുപൊടിച്ചത് – അര ചെറിയ സ്പൂൺ

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് 

ഉപ്പ് – പാകത്തിന്

5. ചിക്കൻ ഉപ്പിട്ടു വേവിച്ച് ചതച്ചെടുത്തത്

– ഒരു കപ്പ് 

6. മുട്ട – രണ്ട്

7. സ്പ്രിങ് അണിയൻ – ഒരുപിടി, അരിഞ്ഞത്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ നന്നായി ഇളക്കി വയ്ക്കുക. 

∙ ഇതിലേക്കു പാൽ അൽപാൽപം ചേർത്തു കുഴയ്ക്കുക. പാ കത്തിനു വെള്ളവും ചേർത്തു ചപ്പാത്തിമാവ് പരുവത്തിലാക്കണം. 

∙ ഇതിനു മുകളിൽ എണ്ണ തടവി 15 മിനിറ്റ് അടച്ചു വയ്ക്കുക. 

∙ ചുവടു കട്ടിയുളള പാത്രത്തിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു വേവിച്ച ചിക്കൻ ചേർത്തു യോജിപ്പിച്ച്, അഞ്ചു മിനിറ്റ് ചെറുതീയിൽ അടച്ചു വച്ചു വേവിച്ചു മാറ്റുക. 

∙ പാനിൽ എണ്ണ ചൂടാക്കി മുട്ട പൊട്ടിച്ചൊഴിച്ച്, ഏഴാമത്തെ ചേരുവ ചേർത്തു ചിക്കിപ്പൊരിക്കണം. 

∙ മാവ് ഉരുളകളാക്കി ചപ്പാത്തി വലുപ്പത്തിൽ പരത്തുക. ന ടുവിലായി ചിക്കൻ മിശ്രിതം വച്ചു സ്പൂൺ കൊണ്ടു നിര ത്തണം. ഇതിനു മുകളിൽ മുട്ടമിശ്രിതം നിരത്തി നാലു വശങ്ങളും നടുവിലേക്ക് മടക്കി ചതുരാകൃതിയിലാക്കണം. 

∙ പാനിൽ നെയ്യോ എണ്ണയോ പുരട്ടി  പൊറോട്ട തിരിച്ചും മ റിച്ചുമിട്ട് ഓരോന്നായി ചുട്ടെടുക്കുക. 

Tags:
  • Pachakam