Tuesday 20 October 2020 10:49 AM IST : By Vanitha Pachakam

പ്രാതൽ വ്യത്യസ്തമാക്കാൻ അടിപൊളി അരിപ്പൂരി!

ari pori

അരിപ്പൂരി

1. വെള്ളം - ഒരു കപ്പ്

വനസ്പതി - ഒരു െചറിയ സ്പൂൺ

2. അരിപ്പൊടി - ഒരു കപ്പ്

മൈദ - ഒരു കപ്പ്

ഉപ്പ് - പാകത്തിന്

3. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

എള്ള് - ഒരു െചറിയ സ്പൂൺ

ജീരകം - ഒരു െചറിയ സ്പൂൺ

4. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു കപ്പ് വെള്ളം തിളപ്പിച്ചു വനസ്പതി ചേർത്ത് ഇളക്കി വാങ്ങുക.

∙ ഇതിലേക്കു രണ്ടാമത്തെ േചരുവ േചർത്തു മയത്തിൽ കുഴയ്ക്കണം.

∙ ഇതിൽ മൂന്നാമത്തെ ചേരുവയും േചർത്തു പൂരി പരുവത്തിൽ കുഴയ്ക്കുക.

∙ ചെറിയ ഉരുളകളാക്കി പൂരി വലുപ്പത്തിൽ പരത്തി ചൂടായ എണ്ണയിലിട്ടു വറുത്തു കോരണം. വറുക്കുമ്പോൾ പൂരിയുടെ മുകളിൽ ചൂട് എണ്ണ കോരിയൊഴിച്ചു കൊടുക്കണം.