Wednesday 14 March 2018 05:09 PM IST

അവൽ നനച്ചതും ഉപ്പേരിയും...

Merly M. Eldho

Chief Sub Editor

aval_chips

അവലിന്
1.    അവൽ – ഒന്നേ മുക്കാൽ കപ്പ്
    തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
    നെയ്യ് – ഒരു ചെറിയ സ്പൂൺ
2.    പഞ്ചസാര/ശർക്കര ചുരണ്ടിയത് – പാകത്തിന്
    ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

ഉപ്പേരിക്ക്


3.    ഏത്തയ്ക്ക – നാല്
4.    ഉപ്പ് – പാകത്തിന്
5.    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
6.    വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം
∙    അവലും തേങ്ങയും നെയ്യും നന്നായി തിരുമ്മി യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി വയ്ക്കുക.
∙    ഉപ്പേരിയുണ്ടാക്കാൻ ഏത്തയ്ക്ക കനം കുറച്ച് അരിഞ്ഞ് മഞ്ഞൾ ചേർത്ത വെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വയ്ക്കുക.
∙    പാനിൽ എണ്ണ ചൂടാക്കി ഏത്തയ്ക്ക കഷണങ്ങൾ കുറേശ്ശെ യിട്ടു വറുക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.
∙    ഇതിലേക്ക് ഉപ്പു ചേർത്ത വെള്ളം തളിച്ച് ഒരു മിനിറ്റ് അടച്ചു വച്ച ശേഷം നന്നായി ഇളക്കി വറുത്തു കോരിയെടുക്കുക.
∙    അവൽ നനച്ചതിൽ ഉപ്പേരി നുറുക്കിയതു ചേർത്തിളക്കി വിളമ്പാം.

പുട്ടും ലഡ്ഡുവും ടേസ്റ്റി ബഡീസ്...

കപ്പയും കാച്ചിയ മോരും മീൻ വേവിച്ചതും; ഒരു കിടിലന്‍ കോമ്പിനേഷന്‍...

രുചിക്കൂട്ടായി കൊഴുക്കട്ടയും ചമ്മന്തിയും...

തയാറാക്കിയത്- ശില്‌പ ബി. രാജ്
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്:  റെജിമോൻ പി. എസ്. ഷെഫ് ഡി പാർട്ടി, ക്രൗൺ പ്ലാസ, കൊച്ചി