1. അവല്‍ – ഒരു കപ്പ്
2. കശുവണ്ടിപ്പരിപ്പ് – 12
3. ശര്‍ക്കര ചുരണ്ടിയത് – മുക്കാല്‍ കപ്പ്
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ അവലും കശുവണ്ടിപ്പരിപ്പും മിക്സിയിലാക്കി നന്നായി പൊടിക്കണം.
∙ ഇതിലേക്കു ശർക്കര ചുരണ്ടിയതും തേങ്ങ ചുരണ്ടിയതിന്റെ പകുതിയും ചേർത്തു മിക്സിയിൽ കറക്കിയെടുക്കണം.
∙ പാത്രത്തിലേക്കു മാറ്റി ചെറിയ ഉരുളകളാക്കി തേങ്ങ ചുരണ്ടിയതിൽ പൊതിഞ്ഞെടുത്തു വിളമ്പാം.
ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: സെബാസ്റ്റ്യൻ വർഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂണ്‍ എംപ്രെസ്, പാലാരിവട്ടം, കൊച്ചി.