Tuesday 11 October 2022 12:49 PM IST : By സ്വന്തം ലേഖകൻ

നെയ്യിന്റെ മണവും ശർക്കരയുടെ മധുരവും ചേര്‍ത്ത് അവൽ വിളയിച്ചത്; ചായക്കൊപ്പം കഴിക്കാം, സൂപ്പര്‍ റെസിപ്പി

Aval-vilayichathum-kaapiyu തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു

1. നെയ്യ് ഉരുക്കിയത് – കാൽ കപ്പ്

2. തേങ്ങാക്കൊത്ത് – അരക്കപ്പ്

എള്ള് – അരക്കപ്പ്

പൊരിക്കടല വറുത്തത് – ഒരു കപ്പ്

3. ശർക്കര – ഒന്നരക്കിലോ

വെള്ളം – മൂന്നുകപ്പ്

4. തേങ്ങ – നാല്, ചുരണ്ടിയത്

5. അവൽ – അരക്കിലോ

6. ഏലയ്ക്ക പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പാനിൽ നെയ്യ് ചൂടാക്കി രണ്ടാമത്തെ ചേരുവ മെല്ലേ വറുത്തു മാറ്റിവയ്ക്കുക.

∙ ശർക്കരയിൽ വെള്ളം ചേർത്തുരുക്കി അരിച്ചെടുക്കുക. ആറു കപ്പ് പാനി വേണം.

∙ ഉരുളി ചൂടാക്കി ശർക്കരപ്പാനി ഒഴിച്ചു തിളപ്പിക്കുക. വെട്ടിത്തിളയ്ക്കുമ്പോൾ തേങ്ങ ചുരണ്ടിയതിട്ട് തീ കുറച്ചു വച്ചു തുടരെയിളക്കണം. 

∙ തേങ്ങയിലെ വെള്ളം വറ്റി പാനി ഒരുനൂൽ പരുവമാകുമ്പോൾ ഉരുളി വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം അവൽ ചേർത്തിളക്കുക.

∙ അവൽ നന്നായി യോജിച്ച ശേഷം രണ്ടാമത്തെ ചേരുവ വറുത്തതും ഏലയ്ക്കാപ്പൊടിയും ചേർക്കുക. 

∙ ഉണങ്ങിയ പാത്രത്തിൽ നിരത്തി ചൂടാറിയ ശേഷം വെള്ളമയമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാം.

Recipe: ലത ധരൻ, പത്തനംതിട്ട

Tags:
  • Pachakam