അവിയൽ
1.ഉരുളക്കിഴങ്ങ് – 100 ഗ്രാം
ചേന – 200 ഗ്രാം
നേന്ത്രക്കായ – 100 ഗ്രാം
പടവലങ്ങ – 50 ഗ്രാം
അച്ചിങ്ങ – 50 ഗ്രാം
കാരറ്റ് – 50 ഗ്രാം
വെള്ളരിക്ക – 100ഗ്രാം
മുരിങ്ങയ്ക്ക – രണ്ട്
2.മഞ്ഞൾപ്പൊടി – ഒരു ചെറി സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
പച്ചമുളക് – നാല്
കറിവേപ്പില – ഒരു തണ്ട്
വെള്ളം – പാകത്തിന്
3.തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്
ചുവന്നുള്ളി – ആറ്
ജീരകം – അര ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്
4.ഉപ്പ് – പാകത്തിന്
5.തൈര്, അടിച്ചത് – രണ്ടു വലിയ സ്പൂൺ
6.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവയിലെ പച്ചക്കറികൾ യഥാവിധം വൃത്തിയാക്കി കനം കുറച്ചു നീളത്തിൽ മുറിച്ചു കഴുകി വാരുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.
∙മൂന്നാമത്തെ ചേരുവ ചതച്ചും ഉപ്പും പച്ചക്കറിയിൽ ചേർത്തു മൂന്നു മിനിറ്റ് മൂടിവച്ചു വേവിക്കുക.
∙തൈരു ചേർത്തിളക്കി ആറാമത്തെ ചേരുവ ചേർത്തു വാങ്ങാം.